Friday, 19 April 2019

ബന്തടുക്ക മാണിമൂലയില്‍ ബസിടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു

ബന്തടുക്ക: ബസിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ബന്തടുക്ക പാലാര്‍ ബെളിപ്പാടിയിലെ ബി.ബെളളിയപ്പ ഗൗഡ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മാണി മൂല ഭജനാ മന്ദിരത്തിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്‍പില്‍ വച്ചാണ് അപകടമുണ്ടായത്. 

ബന്തടുക്കയിലേക്ക് പോവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ബെളളിയപ്പ ഗൗഡ. ബസിനെ കണ്ട് റോഡിലേക്കിറങ്ങി കൈ കാണിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബെള്ളിയപ്പ ഗൗഡയുടെ കാലില്‍ ബസിന്റെ ടയര്‍ കയറിയിറങ്ങുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബെള്ളിയപ്പ ഗൗഡയെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ബെള്ളിയപ്പ ഗൗഡയെ ഇടിച്ച ശേഷം റോഡിന്റെ ഓവു ചാലിലേക്ക് മറിഞ്ഞാണ് ബസ് നിന്നത്. 

 ഭാര്യ: ഗംഗമ്മ, മക്കള്‍: രോഹിതാശ്വ, വിദ്യാശ്രി, ജയശ്രി. മരുമക്കള്‍: പ്രവീണ്‍, ധനഞ്ജയന്‍.


SHARE THIS

Author:

0 التعليقات: