Tuesday, 16 April 2019

ചള്ളങ്കയം ധര്‍മ്മത്തടുക്ക സുന്നീ സെന്റര്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ വാര്‍ഷികവും ത്രിദിന മതപ്രഭാഷണവും ഇന്ന് തുടങ്ങും

ചള്ളങ്കയം: ചള്ളങ്കയം ധര്‍മ്മത്തടുക്ക സുന്നിസെന്ററില്‍ നടത്തിവരുന്ന മാസാന്ത മഹ്‌ളറത്തുല്‍ ബദ് രിയ്യ രണ്ടാം വാര്‍ഷികവും മൂന്നു ദിവസത്തെ മതപ്രഭാഷണവും ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കും. 

16ന് ചൊവ്വാഴ്ച രാത്രി 8.30ന് ചള്ളങ്കയം ഖത്വീബ് അന്‍സാര്‍ സഅദിയുടെ അധ്യക്ഷതയില്‍ സയ്യിദ് പി. മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്യും. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രഭാഷണം നടത്തും. 

17ന് രാത്രി അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും. 18ന് സമാപന ദിവസം അബ്ദുല്‍ ഹമീദ് ഫൈസി കില്ലൂര്‍ പ്രഭാഷണം നടത്തും. മഹ്‌ളറത്തുല്‍ ബദ് രിയ്യക്ക് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, സഈദ് മാസ്റ്റര്‍, മുഹമ്മദ് മുസ്ലിയാര്‍, യൂസുഫ് സഖാഫി കനിയാല, അബ്ദുല്ല എസ്.എ, അബ്ബാസ് അമ്പേരി, അബ്ദുറഹീം സി.എ. തുടങ്ങിയവര്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: