Monday, 22 April 2019

കൊളംബോയില്‍ സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ശ്രീലങ്കയില്‍ ഖബറടക്കും

കാസര്‍കോട്: കൊളംബോയില്‍ സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ തന്നെ ഖബറടക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുള്ളതിനാലാണ് ശ്രീലങ്കയില്‍ തന്നെ സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ശ്രീലങ്കന്‍ പൗരത്വമുള്ള റസീന നാലുവര്‍ഷമായി ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. ഇരുവരും യുഎസിലുള്ള മക്കളെ കണ്ടശേഷമാണ് കൊളംബോയിലെത്തിയത്. ദുബായിലേക്ക് പോകാന്‍ ഭര്‍ത്താവ് അബ്ദുള്‍ ഖാദറിനെ വിമാനത്താവളത്തില്‍ വിട്ടിട്ടാണ് റസീന ഹോട്ടല്‍ മുറി ഒഴിയാനെത്തിയത്. ആ സമയത്തായിരുന്നു ഹോട്ടലിനു പുറത്ത് സ്‌ഫോടനം നടന്നത്.


ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.



SHARE THIS

Author:

0 التعليقات: