Monday, 15 April 2019

ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് 2019ലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് 15 അംഗ ടീമിന്റെ നായകന്‍. ദിനേശ് കാര്‍ത്തിക്കും ലോകേഷ് രാഹുലും ടീമിലെത്തിയപ്പോള്‍ അമ്പാട്ടി റായിഡുവിനും ഋഷഭ് പന്തിനും ടീമില്‍ ഇടം ലഭിച്ചില്ല. ദിനേശ് കാര്‍ത്തിക് ആണ് രണ്ടാം വിക്കറ്റ് കീപ്പര്‍.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാണ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായി കളത്തിലിറങ്ങുക. വിരാട് കോലി, മഹേന്ദ്ര സിംഗ് ധോനി, കേദാര്‍ ജാദവ്, പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലുണ്ട്.

എം എസ് കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച വൈകിട്ടോടെ പ്രഖ്യാപിച്ചത്. മുംബൈയിലായിരുന്നു പ്രഖ്യാപനം. മെയ് 30 മുതലാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.


SHARE THIS

Author:

0 التعليقات: