Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ദമ്മാം: 27 വര്‍ഷങ്ങള്‍ക് മുമ്പ് മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ എന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയത്തിന് തുടക്കം   കുറിച്ച മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ജീവകാരുണ്യ  പ്രവര്‍ത്തന ങ്ങള്‍ക്ക്  മാത്രകയാക്കേണ്ട വ്യക്തിത്വമാണെന്ന്  ദമ്മാമില്‍  സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ  ദുര്‍ബല  വിഭാഗമായ അഗതികളുടെ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള  പ്രവത്തനമായിരുന്നു സയ്യിദ് ത്വാഹിറുല്‍ തങ്ങളുടേത്. അനാഥകള്‍ക്ക് വേണ്ടി കേരളത്തിലുടനീളം ആതുരാലയങ്ങള്‍ ധാരാളമുണ്ടെങ്കിലും സാമ്പത്തികമായി  പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ അഗതികള്‍ക്ക് അത്തരം സംവിധാനം  നന്നേ കുറാവാണ്. ഈ സാഹചര്യത്തില്‍ ആയിരുന്നു മുഹിമ്മാത്തിന്റെ  കിഴില്‍ അഗതി  മന്ദിരം  ആരംഭിക്കുകയും ഇന്നിപ്പോള്‍ ആയിരക്കണക്കിന്   കുടുംബങ്ങള്‍ക്ക് ഇതിന്റെ  ഫലം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. 25 ലേറെ സ്ഥാപനങ്ങളിലായി  വികസിച്ച മുഹിമ്മാത്തിന്റെ ഏറ്റവും വലിയ സ്ഥാപനവും  കൂടിയാണ് മുഹിമ്മാത് അഗതി മന്ദിരം.

13 വര്ഷങ്ങള്‍ക്കു  മുമ്പ് വിടപറഞ്ഞ സയ്യിദ്  ത്വാഹിറുല്‍ അഹ്ദല്‍  തങ്ങളെ  അനുസ്മരിക്കാന്‍ മുഹിമ്മാത്ത് ദമ്മാംകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദമ്മാം സഅദിയ ഹാളില്‍  സംഘടിപ്പിച്ച സംഗമം അനുഭവങ്ങളുടെ ഓര്‍മപ്പെടുത്തലായി.


മുഹിമ്മാത്ത്  ദമ്മാം കമ്മിറ്റി പ്രസിഡന്റ് കെ.പി മൊയ്തീന്‍  ഹാജിയുടെ  അധ്യക്ഷതയില്‍ ഐ.സി.എഫ് ദമ്മാം  സെന്‍ട്രല്‍  പ്രസിഡന്റ സമദ്  മുസ്‌ലിയാര്‍  കൊല്ലം ഉത്ഘാടനം  ചെയ്തു. ഐ.സി .എഫ് ഓര്‍ഗനൈസര്‍ മുഹമ്മദ്കുഞ്ഞി അമാനി മുഖ്യ  പ്രഭാഷണം  നടത്തി.

ഐ.സി .എഫ് ദമ്മാം സെന്‍ട്രല്‍  സെക്രട്ടറി ശരീഫ് സഖാഫി ,സഅദിയ സൗദി  ഓര്‍ഗനൈസര്‍ യൂസുഫ് സഅദി അയ്യങ്കേരി പ്രസംഗിച്ചു. സിദ്ധീഖ് സഖാഫി ഉര്‍മി പദ്ധതി  അവതരിപ്പിച്ചു. അബ്ബാസ് കുഞ്ചാര്‍ (സഅദിയ), മുഹമ്മദ്  പുണ്ടൂര്‍(സാന്ത്വനം സൗദി) ,ഉമ്മര്‍ സഅദി (അല്‍മഖര്‍),ഹസ്സന്‍ സഖാഫി (സിറാജുല്‍  ഹുദാ ),ഇസ്മാഈല്‍ ഖുദ്‌സി(മര്‍കസ് ),കാസിം കറായ (അല്‍മദീന മഞ്ഞനാടി),അലി ബാഖവി (മര്‍കസ്  ഒറ്റപ്പാലം), അഷ്‌റഫ് കോട്ടക്കുന്ന് (കോബാര്‍ മുഹിമ്മാത്ത് ), ഹബീബ് സഖാഫി (കെ.സി.എഫ് ) തുടങ്ങിയവര്‍ വിവിധ സംഘടന സ്ഥാപങ്ങളെ  പ്രതിനിധീകരിച്ചു സംബന്ധിച്ചു. 


മുഹമ്മദ്  ഉപ്പിന, അസീസ് മുന്നൂര്‍, ലത്തീഫ് പള്ളത്തടക്ക ,മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ബീ പി യൂസഫ് പട്ട്‌ള, അബ്ദുല്‍റഹ്മാന്‍ കുഞ്ചാര്‍, ഷഫീഖ്  കോട്ടക്കുന്ന്, അബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ ,അനീസ്  ബാളിയൂര്‍ ,അബൂബക്കര്‍ സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശിഹാബ്  ഹിമമി സഖാഫി  സ്വാഗതവും  ഹസൈനാര്‍ പജ്യോട്ട നന്ദിയും പറഞ്ഞു

ഫോട്ടോ :
 മുഹിമ്മാത്ത് ദമ്മാംകമ്മിറ്റി സംഘടിപ്പിച്ച മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍  അഹ്ദല്‍ തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ ഐ.സി.എഫ്  ഓര്‍ഗനൈസര്‍ മുഹമ്മദ്കുഞ്ഞി അമാനി മുഖ്യപ്രഭാഷണം നടത്തുന്നു.

Leave A Reply