Tuesday, 23 April 2019

മൂന്നു മണിക്കൂറില്‍ 14.12 ശതമാനം പോളിങ്; കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മൂന്നു മണിക്കൂര്‍ പിന്നിടുമ്‌ബോള്‍ സംസ്ഥാനത്ത് 14.12 ശതമാനം പോളിങ് രേഖപ്പെടുത്തി.അതേസമയം പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായതോടെ വോട്ടിങ് നിര്‍ത്തിവെച്ചു.

ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ രേഖപ്പെടുത്തി. തകരാര്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ മാറ്റി നല്‍കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ചൊവ്വരയിലേത് യന്ത്രത്തിന്റെ സാങ്കേതിക പിഴവെന്ന് കളക്ടര്‍ വാസുകി.

അതേസമയം കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.


SHARE THIS

Author:

0 التعليقات: