Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക് സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് വോട്ടെടുപ്പ് റദ്ദാക്കിയത്. രണ്ടാം ഘട്ടത്തില്‍ വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ ഓഫിസില്‍ നിന്നു കണക്കില്‍പെടാത്ത പണം കണ്ടെത്തിയതാണ് തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്. ബുധനാഴ്ചയാണ് സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ കതിര്‍നെതിരെയും ശ്രീനിവാസന്‍, ദാമോദരന്‍ എന്നീ രണ്ടു പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെയും ജില്ലാ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. ദുരൈ മുരുകന്റെ വീട്ടില്‍ മാര്‍ച്ച് 30ന് നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതിന് ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടി.

വെല്ലൂരിലെ വോട്ടെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്തകള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു.
Leave A Reply