Monday, 1 April 2019

വ്യാജ വാര്‍ത്ത തടയല്‍ നടപടി: കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള പേജുകളാണ് നീക്കം ചെയ്യപ്പെട്ടത്. ഒന്നാംഘട്ട പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെയാണ് രാജ്യത്തെ പ്രമുഖ പാര്‍ട്ടിക്കെതിരെ ഫേസ്ബുക്കന്റെ ഭാഗത്ത് നിന്നും ഇത്തരം ഒരു നടപടി. കോണ്‍ഗ്രസിന്റെ ഐടി സെല്ലിനു കീഴിലുള്ളതാണ് ഒഴിവാക്കപ്പെട്ട പേജുകള്‍. തിരഞ്ഞടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്ക് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പേജുകള്‍ നീക്കം ചെയ്തത്.

ഫേസ്ബുക്ക് പൂട്ടിയ പല പേജുകളും ലക്ഷക്കണക്കിന് വായനക്കാരുള്ളതാണ്. കോണ്‍ഗ്രസിനെ പിന്തുണച്ച് രൂപവത്ക്കരിക്കപ്പെട്ട് ഇത്തരം പേജുകള്‍ വഴി എതിര്‍ പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടതായി ഫേസ്ബുക്ക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രാദേശികമായി രൂപവത്ക്കരിക്കപ്പെട്ട പേജുകളും ഇതില്‍പ്പെടും. ഐ സി സിയുടെ ഔദ്യോഗിക പേജ് കൈകാര്യം ചെയ്യുന്നവര്‍ വഴിയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടതായും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് രൂപ പരസ്യത്തിനായി മാത്രം ഈ പേജുകള്‍ ഉപയോഗിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ 39000 ഡോളറാണ് (ഏകദേശം 27 ലക്ഷം ഇന്ത്യന്‍ രൂപ)  ഈ പേജുകള്‍ പരസ്യത്തിനായി മാത്രം ചെലവിട്ടത്.

ഇന്ത്യന്‍ ഐടി കമ്പനിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നിന്ന് രൂപവത്ക്കരിക്കപ്പെട്ട 103 പേജുകളും ഫേസ്ബുക്ക് നീക്കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: