Wednesday, 10 April 2019

ഇസ്രായേല്‍ ഉത്പന്നങ്ങള്‍ കുവൈത്തില്‍ വില്‍പ്പന നടത്തില്ല

കുവൈത്ത് സിറ്റി: ഇസ്രായേല്‍ ഉത്പന്നങ്ങള്‍ കുവൈത്തില്‍ സൂക്ഷിക്കാനോ കച്ചവടം ചെയ്യാനോ അനുവദിക്കില്ല. ഇസ്രയേലിനെതിരേ കടുത്ത നിലപാട് വ്യക്തമാക്കി കുവൈത്ത് സുപ്രീം കോടതിയുടെതാണ് വിധി.
ഇസ്രായേലില്‍ നിന്നുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വിദേശി കമ്പനി ഉടമക്കെതിരേയുള്ള പരാതിയിലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിധിയുണ്ടായത്.

ഇസ്രായേല്‍ ഉത്പന്നങ്ങള്‍ കുവൈത്തില്‍ സൂക്ഷിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി.
ഇസ്രയേലുമായി ഒരു ബന്ധവും പാടില്ല എന്ന് കൃത്യമായ നിലപാട് വെളിപ്പെടുത്തിയ രാജ്യമാണ് കുവൈത്ത്. ഇതിന് വിരുദ്ധമായി ഇസ്രായേലിന് സാമ്പത്തിക നേട്ടമുണ്ടാകുന്നതിനായി ഇസ്രായേല്‍ ഉത്പന്നങ്ങള്‍ കുവൈത്തില്‍ കച്ചവടം ചെയ്യുന്നതിന് ആരെയും അനുവദിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

ഇത്തരത്തില്‍ കോടതിക്ക് ലഭിക്കുന്ന ആദ്യ പരാതിയെന്നതിനാല്‍ കുറ്റക്കാരനായ വിദേശി കച്ചവടക്കാരന് താക്കീത് നല്‍കുകയും കുറ്റം ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു വെറുതെ വിടുകയും ചെയ്തു.


SHARE THIS

Author:

0 التعليقات: