Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ജിദ്ദ : ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച് മലയാളിമരണപെട്ടു.
മലപ്പുറം മോങ്ങം പറമ്പന്‍ അബൂബക്കര്‍ എന്ന കുഞ്ഞുവാണ് (77) ജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ടത്.

ഭാര്യ സാബിറയോടൊപ്പം ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ്  നാട്ടിലേക്കുള്ള മടക്ക യാത്രക്കായി  ജിദ്ദ എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ്സ് ലഭിച്ച ശേഷം സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞ് ലോഞ്ചിലെത്തിയ ഉടനെ ദേഹാസ്വാസ്ഥ്യം  അനുഭവപ്പെടുകയും ഉടന്‍ തന്നെ മരണപ്പെടുകയുമായിരുന്നു.

മക്കള്‍: ഷാഹിദ്,ഷാഹിന, സമീറ, മുഹ്‌സിന, , മുന്‍ഷിദ,മരുമക്കള്‍:  ജബ്‌ന ,ഷുകൂര്‍ പൂക്കോയ, മുസ്താഖ്, അബ്ദുല്ല. നടപടി ക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനാസ  ജിദ്ദ റുവൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

Leave A Reply