Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നവര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക ക്ലാസ്സുകള്‍ കാസറഗോഡ്  ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി ഏപ്രില്‍ 13, 14, 18, 20 തീയ്യതികളില്‍ നടക്കും. ഈ വര്‍ഷത്ത ഹജ്ജിന് അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റില്‍ 2000 വരെ ക്രമനമ്പറുകളിലുള്‍പ്പെട്ടവരും അതാത് ഏരിയകളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കണം. 

മഞ്ചേശ്വരം മണ്ഡലത്തിലെയും കാസറഗോഡ് മണ്ഡലത്തിലെ മൊഗ്രാലിന് വടക്ക് പ്രദേശത്തുമുള്ള ഹാജിമാര്‍ക്കായുള്ള ക്ലാസ്സ് 13 ന് ശനിയാഴ്ച രാവിലെ 8.30 മണിക്ക് ഉപ്പള മരിക്ക പ്ലാസ ഓഡിറ്റോറിയത്തിലും, കാഞ്ഞങ്ങാട് മണ്ഡലത്തിലെയും  ഉദുമ മണ്ഡലത്തിലെ ബേക്കലിന് തെക്ക് പ്രദേശത്തുള്ള ഹാജിമാര്‍ക്കുമായുള്ള ക്ലാസ്സ് 14 ന് ഞായറാഴ്ച രാവിലെ 8.30 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ടൗണ്‍ ഹാളിന് സമീപത്തുള്ള മദ്രസ്സയിലും കാസറഗോഡ് മണ്ഡലത്തിലെയും ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്ക് പ്രദേശത്തുമുള്ള ഹാജിമാര്‍ക്കായി 18 ന് വ്യാഴാഴ്ച രാവിലെ 8.30 മണിക്ക് ചെര്‍ക്കള ഇന്ദിരാ നഗര്‍ ഖുതുബ് ഓഡിറ്റോറിയത്തിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയിലെ ഒഴികെയുള്ള ഹാജിമാര്‍ക്കുള്ള ക്ലാസ്സ് 20 ന് ശനിയാഴ്ച രാവിലെ 8.30 മണിക്ക്  തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കും. 

ഹാജിമാര്‍ക്കുള്ള ഹജ്ജ് ഗൈഡ് ക്ലാസ്സില്‍ വിതരണം ചെയ്യുന്നതാണ്. ക്ലാസ്സിന്  വരുമ്പോള്‍ കവര്‍ നമ്പര്‍, ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ (പിറകില്‍ കവര്‍ നമ്പറും പേരും എഴുതണം). ഓരോ കവറിലെയും എല്ലാ ഹാജിമാരും ക്ലാസ്സില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അതാത് മണ്ഡലങ്ങളിലെ ഹജ്ജ് ട്രയിനര്‍മാരുമായോ, മാസ്റ്റര്‍ ട്രയിനര്‍ സൈനുദ്ദീന്‍.എന്‍.പി, ജില്ലാ ട്രയിനര്‍  അമാനുല്ലാഹ്.എന്‍.കെ (9446111188) യുമായോ ബന്ധപ്പെടണം.
Leave A Reply