Tuesday, 2 April 2019

ഗ്രാന്റ് മുഫ്തി കാന്തപുരം ബുധനാഴ്ച കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഏപ്രില്‍ മൂന്നിന് ബുധനാഴ്ച കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സ്വീകരണം നല്‍കും. പരിപാടിയില്‍ മിഅ്‌റാജ് ദിനം അനുസ്മരിച്ചുകൊണ്ട്   കാന്തപുരം പ്രഭാഷണം നടത്തും. 

ഉച്ചക്ക് 2.30ന് നടക്കുന്ന സ്വീകരണ സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി  തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും.എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് വി.സി അബ്ദുല്ല സഅദി അദ്ധ്യക്ഷത         വഹിക്കും. കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി   കാന്തപുരത്തെ ഷാള്‍ അണിയിക്കും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അനുമോദന ഫലകം നല്‍കും. 

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹംസ       മിസ്ബാഹി ഓട്ടപടവ് പ്രഭാഷണം നടത്തും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,          
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി  ആലംപാടി, വൈസ് പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എൈ പി എഫ് ജില്ലാ പ്രസിഡണ്ട് ഡോ. അബ്ദുല്ല കാഞ്ഞങ്ങാട്, കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡണ്ട് സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡണ്ട് അബ്ദുറശീദ് ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് അഷ്‌റഫ്    സുഹ്‌രി, ഉദുമ സോണ്‍ പ്രസിഡണ്ട് അഹ്മദ് മൗലവി കുണിയ, തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡണ്ട് ജബ്ബാര്‍ മിസ്ബാഹി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി  ശക്കീര്‍ പെട്ടിക്കുണ്ട്, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, ചിത്താരി അബദുല്ല ഹാജി, മദനി ഹമീദ് കാഞ്ഞങ്ങാട,് ഹമീദ് കൊളവയല്‍, സത്താര്‍ പെട്ടിക്കുണ്ട്, അലിക്കുട്ടി ഹാജി, മുഹമ്മദ് റസ്‌വി, മടിക്കൈ അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: