Sunday, 7 April 2019

ബ്രോഷര്‍ പ്രകാശനം ചെയ്തു

ബന്തിയോട്: ഇച്ചിലംങ്കോട് കളായി തര്‍ബിയ്യത്ത് ഇസ്ലാമിക് മോറല്‍ അക്കാദമി ക്യാമ്പസില്‍ ആരംഭിക്കുന്ന കുഞ്ഞിളം നാവില്‍ ഖുര്‍ആന്‍ മധുരം എന്ന ആശയവുമായി 10 മാസം കൊണ്ട് 38 സൂറത്ത് പഠിപ്പിച്ച് ലക്ഷ്യസാക്ഷാത്കാരത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സാവിയ്യ ഇസ്ലാമിക്ക് പ്രീ സ്‌കൂളിന്റെ ബ്രാഞ്ച് ആരംഭിക്കുകയാണ്.

കളായി സാവിയ്യ പ്രീ സ്‌കൂളിന്റെ ബ്രാഞ്ചിന്റെ ബ്രോഷര്‍ പ്രകാശനം കളായി തര്‍ബിയ്യത്ത് വൈസ് ചെയര്‍മാന്‍ കെ.വൈ.അബ്ദുല്ല യൂസുഫിന്റെ അദ്ധ്യക്ഷതയില്‍ കളായി മസ്ജിദ് തഖ് വാ ഖത്തീബ്  ഹംസ സഖാഫി കുട്ടശ്ശേരി പ്രകാശനം ചെയ്തു. ആദ്യം അഡ്മിഷന്‍ എടുക്കുന്ന 40 കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കുകയുള്ളൂ എന്ന് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി  യൂസുഫ് സിദ്ധീഖ് അറീച്ചു.

പരിപാടിയില്‍ സയ്യിദ് ഹബീബ് അഹ്ദല്‍, ഫസലുല്‍ റഹ്മാന്‍ അഹ്‌സനി, സുലൈമാന്‍, ആശിഖ്, സിദ്ധീഖ് മോച്ചേരി ,അബദുല്‍ ഖാദര്‍ ഹാജി, ഹസൈനാര്‍ ഹാജി, മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 19 ന് ക്ലാസ് ആരംഭിക്കുമെന്ന് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.



SHARE THIS

Author:

0 التعليقات: