Wednesday, 24 April 2019

വേനല്‍മഴയിലും കാറ്റിലും വ്യാപക നാശം

ചിറ്റാരിക്കാല്‍ : ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ വേനല്‍മഴയിലും കാറ്റിലും ചിറ്റാരിക്കാല്‍, ചട്ടമല ഭാഗങ്ങളില്‍ വ്യാപക നാശം. ചട്ടമലയിലെ കാഞ്ഞമല ജോസ്‌കുട്ടി, പാട്ടത്തേല്‍ അമ്പാടി, തടത്തില്‍ പാപ്പച്ചന്‍, കോട്ടയില്‍ ബേബി എന്നിവരുടെ വീടുകള്‍ കാറ്റില്‍ മരംപൊട്ടിവീണു തകര്‍ന്നു. ഇലഞ്ഞിമറ്റം ജോസിന്റെ 18 തെങ്ങുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. പാണ്ട്യാമ്മാക്കല്‍ ദേവസ്യാച്ചന്‍, പൊന്‍കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങുകളും വാഴകളുമെല്ലാം കാറ്റില്‍ നശിച്ചു. 

ചിറ്റാരിക്കാലിലെ എഴുപറ എബ്രഹാമിന്റെ ആട്ടിന്‍കൂട്ടിനു മുകളിലേക്ക് മരംവീണ് ആട് ചത്തു. ചട്ടമലയിലെ കോട്ടയില്‍ ബേബിയുടെ ഷീറ്റുമേഞ്ഞ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പും വീടിനൊപ്പം മരം വീണു തകര്‍ന്നു. ഈ പ്രദേശത്ത് ഒട്ടേറെ വൈദ്യുതി തൂണുകളും മരങ്ങളും പൊട്ടിവീണു. ഇതോടെ ഈ ഭാഗങ്ങളില്‍ വൈദ്യുതിയും നിലച്ചിരിക്കുകയാണ്.


SHARE THIS

Author:

0 التعليقات: