Sunday, 7 April 2019

ചിട്ടി കമ്പനിയില്‍ അടച്ച തുക നല്‍കാതെ വഞ്ചിച്ചതായി പരാതി

കാസര്‍കോട്: ചിട്ടി കമ്പനിയില്‍ അടച്ച തുക നല്‍കാതെ വഞ്ചിച്ചതായി പരാതി. ഷിറിബാഗിലു റഹ്മത്ത് നഗര്‍ റഹ്മാനിയ കോട്ടേജില്‍ താമസിക്കുന്ന സലാമുദ്ദീനാണ് കാസര്‍കോട് സി.ഐക്ക് പരാതി നല്‍കിയത്. കാസര്‍കോട് എസ്.എം.എസ്. സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പരാതി. 

2016ല്‍ ചിട്ടിയില്‍ ചേരുകയും 20 മാസം പണം അടക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പിന്നീട് ചിട്ടി ലഭിച്ചപ്പോള്‍ 1,92,600 രൂപയുടെ ചെക്ക് നല്‍കുകയായിരുന്നു. 

ബാങ്കിലെത്തിയപ്പോള്‍ പ്രസ്തുത അക്കൗണ്ടില്‍ തുകയില്ലെന്ന് പറഞ്ഞതോടെ വഞ്ചിക്കപ്പെട്ടതായി അറിഞ്ഞു. ഇതോടെയാണ് പരാതി നല്‍കിയത്. 

SHARE THIS

Author:

0 التعليقات: