Wednesday, 10 April 2019

ജനറല്‍ ആശുപത്രിക്ക് കെ ഇ എ കുവൈത്തിന്റെ കൈത്താങ്ങ്

കാസറഗോഡ്: കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കുവൈത്ത് കാസറഗോഡ് എക്‌സ്പാട്രീറ്റ്‌സ് അസോസിയേഷന്‍ (കെ ഇ എ ) ആരോഗ്യ മേഖലക്കുള്ള രണ്ടാംഖട്ട സഹായ വിതരണം കാസറഗോഡ് ജനറല്‍ ഹോസ്പിറ്റലില്‍ കെ ഇ എ ഹോം കോര്‍ഡിനേറ്റര്‍ ഹസ്സന്‍ മാങ്ങാടിന്റെ അധ്യക്ഷതയില്‍  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.
 വൈസ് പ്രസിഡന്റ് കബീര്‍ തളങ്കര സംഘടനാ പ്രവര്‍ത്തനത്തെപറ്റി പരിചയപ്പെടുത്തി പ്രെസ്സ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രാജാറാം ഡോ. നാരായണന്‍ നായക്  ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സുബൈര്‍ കാടംകോഡ്, ജലീല്‍ ആരിക്കാടി, ജാഫര്‍ പള്ളം, സത്താര്‍ കൊളവയല്‍, മുസ്തഫ ചെമ്മനാട് മജീദ് ഇട്ടമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി അസീസ് തളങ്കര സ്വാഗതവും അബ്ദുള്ള കടവത്ത് നന്ദിയും പറഞ്ഞു



SHARE THIS

Author:

0 التعليقات: