Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കാസര്‍ക്കോട്: കാസര്‍ക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ എല്‍.ഡി.എഫിന്റെ പരാതി. പയ്യന്നൂര്‍ അരവഞ്ചാലിലാണ് ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.  ടി.വി രാജേഷ് എം.എല്‍.എയാണ് മുഖ്യ വരണാധികാരി കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നല്‍കിയത്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗം നടത്തിയെന്നാണ് പരാതി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും പ്രസംഗത്തില്‍ പറയുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. 

പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ടി.വി രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.

Leave A Reply