Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 35 വര്‍ഷത്തിനു ശേഷം കേരളം റെക്കോഡ് പോളിങ്ങോടെ വിധിയെഴുതി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് നില 74.04 ശതമാനം മറികടന്ന് 77.68 ശതമാനത്തോളംപേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂര്‍83.05, വടകര82.48, കോഴിക്കോട് 81.47 എന്നിങ്ങനെയാണ് പോളിങ്. 

ഏറ്റവും കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്73.45. തിരുവനന്തപുരത്തിന് പുറമെ മാവേലിക്കര 74. 09, പത്തനംതിട്ട 74.19 മണ്ഡലങ്ങളിലും പോളിങ് കുറവായിരുന്നെങ്കിലും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും ഉയര്‍ന്ന പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. പൊന്നാനി ഒഴികെ മലബാറിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 75 ശതമാനത്തിന് മുകളിലാണ്. വയനാട് മണ്ഡലത്തിലെ വയനാട് ജില്ലയില്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളില്‍ എണ്‍പത് ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തും തൃശൂരും കഴിഞ്ഞതവണത്തേക്കാള്‍ നാലു ശതമാനം കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. പത്തനംതിട്ടയില്‍ എഴു ശതമാനം ഉയര്‍ന്നു.

മുമ്ബ് 1984ലാണ് പോളിങ് 77 ശതമാനമായി ഉയര്‍ന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് 74.04 ശതമാനമായിരുന്നു. സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 70നും 77നും ഇടയിലാണ് നേരത്തേ രേഖപ്പെടുത്തിയിട്ടുള്ളത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് പോളിങ് ശതമാനം 77 ശതമാനത്തില്‍ എത്തിയത്. 1996ല്‍ 72 ശതമാനം ആയി ഉയര്‍ന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും പത്ത് വീതം സീറ്റ് കിട്ടി. എല്‍ഡിഎഫിന് 18 സീറ്റ് ലഭിച്ച 2004ലെ തെരഞ്ഞെടുപ്പില്‍ പോളിങ് 72 ശതമാനമായിരുന്നു.

അടുത്ത മാസം 23നാണ് വോട്ടെണ്ണല്‍ . കഴിഞ്ഞ തവണ വോട്ടെടുപ്പ് കഴിഞ്ഞ് 35 ദിവസത്തിന് ശേഷമായിരുന്നു വോട്ടെണ്ണല്‍ നടന്നത്. 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകാന്‍ ഇനി നാല് ഘട്ടങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്.

മണ്ഡലങ്ങളിലെ പോളിങ് ശതമാനം. തിരുവനന്തപുരം 73.45%, ആറ്റിങ്ങല്‍74.23%, കൊല്ലം 74.36%, മാവേലിക്കര 74.09%, പത്തനംത്തിട്ട 74.19%, കോട്ടയം 75.29%, ആലപ്പുഴ 80.09, ഇടുക്കി 76.26%, എറണാകുളം 77.54%, ചാലക്കുടി 80.44%, തൃശൂര്‍ 77.868%, ആലത്തൂര്‍80.33%, പാലക്കാട് 77.67%, പൊന്നാന്നി 74.96%, മലപ്പുറം 75.43%, കോഴിക്കോട് 81.47%, വയനാട് 80.31%, വടകര82.48%, കണ്ണുര്‍ 83.05%, കാസര്‍കോട് 80.57%.

Leave A Reply