Friday, 5 April 2019

കാട്ടുതീ: കുറിഞ്ഞി ഉദ്യാനത്തില്‍ ഏക്കറുകണക്കിന് വനം കത്തിനശിച്ചു

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമേഖല കത്തിനശിച്ചു. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. 58ാം ബ്ലോക്കില്‍ നിന്ന് രണ്ടുകിലേമീറ്റര്‍ മാറിയുള്ള കടവരിയിലാണ് കാട്ടുതീ നാശം വിതച്ചത്.

കാട്ടുതീയെ തുടര്‍ന്ന് മാന്‍, കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസ വ്യവസ്ഥ താറുമാറായി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ലൈന്‍ തീര്‍ക്കുക എന്ന പ്രതിരോധം മാത്രമാണ് വനംവകുപ്പ് നടത്തുന്നത്. വനമേഖലകളില്‍ തീ പടര്‍ന്നു പിടിക്കുകയാണ്.


SHARE THIS

Author:

0 التعليقات: