Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരായ ഒളികാമറ വിവാദം പൊലീസ് അന്വേഷിക്കും. രാഘവന്റെ സാമ്പത്തിക ഇടപാടുകളും ഒളികാമറ വിവാദത്തിലെ പരാതികളും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ ആരോപണവുമാണ് പൊലീസ് അന്വേഷിക്കുന്നത്. 

രാഘവനെതിരെ ലഭിച്ച വിവിധ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവ് കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് കൈമാറി. രാഘവന്റെ പണമിടപാടുകള്‍ ഇതിനോടകം തന്നെ കോഴിക്കോട് എ.എസ്.പി അന്വേഷിക്കുന്നുണ്ട്. 

അതിനിടെ, രാഘവനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എം.കെ. രാഘവന്റെ പണമിടപാടുകളെ കുറിച്ചും തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തെക്കുറിച്ചും അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, എം.കെ രാഘവനെതിരെ ഉയര്‍ന്ന ഒളികാമറ വിവാദം സംബന്ധിച്ച പ്രചാരണം ശക്തമാക്കാന്‍ തന്നെയാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. എല്‍.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ കൂടിയായ അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ പരാതി ഇതിന്റെ ഭാഗമാണ്. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തിരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് മുമ്ബാകെ കാണിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം സ്വാകര്യ ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ 20 കോടി രൂപ ചെലവായെന്ന് അദ്ദേഹം പറഞ്ഞതിലൂടെ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ എം.കെ രാഘവനെതിരെ ഉണ്ടായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് അവഗണിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. 

മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടില്ല. എം.കെ രാഘവനെ മണ്ഡലത്തിലെ ജനങ്ങള്‍ക്കറിയാമെന്നും വ്യാജ ആരോപണം ജനങ്ങള്‍ തള്ളിക്കളയുമെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പറഞ്ഞു.

Leave A Reply