Friday, 12 April 2019

കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്മാര്‍ക്കെതിരെ ആര്‍.എസ്.എസിന്റെ ഭീഷണി

കോഴിക്കോട്: ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരെ ആര്‍.എസ്.എസിന്റെ വധഭീഷണി. ഫൈസലിന്റെ മരണത്തോടെ ഇസ്‌ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കള്‍ക്കെതിരെയാണ്  ആര്‍.എസ്.
എസ് ഭീഷണി മുഴക്കിയത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാളാണ് കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുളളികളയുമെന്നും ഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് തിരൂരങ്ങാടി പൊലീസ് സി.ഐക്ക് മുമ്പാകെ സഹോദരിയും മകനും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു ഭീഷണി. നേരത്തെ ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പൊലിസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം വധഭീഷണി മുഴക്കിയത് സംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ടെന്നും പരാതിയിന്മേല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും തിരുരങ്ങാടി പൊലീസ് പറഞ്ഞു.


കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫൈസലിന്റെ കുടുംബം കഴിഞ്ഞ വര്‍ഷമാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളും ഉള്‍പ്പടെ കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഇസ്‌ലാം സ്വീകരിച്ചത്.


SHARE THIS

Author:

0 التعليقات: