Wednesday, 3 April 2019

നികുതി നല്‍കിയില്ല; കെഎസ്ആര്‍ടിസിയുടെ മൂന്ന് സ്‌കാനിയ ബസുകള്‍ പിടിച്ചെടുത്തു


തിരുവനന്തപുരം: നികുതി അടക്കാത്തതിനാല്‍ കെഎസ്ആര്‍ടിസിയുടെ മൂന്ന് സ്‌കാനിയ വാടക ബസുകള്‍ തിരുവനന്തപുരം ആര്‍.ടി.ഒ. പിടിച്ചെടുത്തു. ബാംഗഌര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളാണ് പിടിച്ചെടുത്തത്.



ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. ബസുകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളത്. പിടിച്ചെടുത്ത ബസുകള്‍ അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തന്നെ കിടക്കുകയാണ്. നികുതി അടച്ച ശേഷം മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തുവെന്ന് കെഎസ്ആര്‍ടിസി, മോട്ടോര്‍ ര്‍വാഹന വകുപ്പിനെ അറിയിച്ചു.

അതേസമയം നഷ്ടം കുറയ്ക്കുതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി 2000 ലേറെ സര്‍വ്വീസുകള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വെട്ടിക്കുറച്ചിരുന്നു . ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന സി, ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.

മുന്‍ സിഎംഡി ടോമിന്‍ തച്ചങ്കരി 700 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ സിഎംഡി കൂടുതല്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. 1500ലേറെ സര്‍വ്വീസുകള്‍ വെട്ടി ചുരുക്കിയതോടെ ശരാശരി 3500ഷെഡ്യൂളുകളാണ് ഒരു ദിവസം കെഎസ്ആര്‍ടിസി നടത്തുന്നത്. എന്നാല്‍ സാമ്ബത്തിക ഞെരുക്കം കാരണമാണ് സര്‍വീസുകള്‍ വെട്ടി ചുരുക്കേണ്ടി വരുതന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ന്യായം. ഡീസല്‍ ചിലവ് മാത്രം പ്രതിദിനം ശരാശരി 3.25 കോടി രൂപ വരും. . കഴിഞ്ഞ മാസം ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്.


SHARE THIS

Author:

0 التعليقات: