Monday, 22 April 2019

സാദരം സഅദിയ്യ ലീഡേഴ്‌സ് ഗ്രാന്റ് അസംബ്ലി 30ന്; 1200 പേര്‍ പ്രതിനിധികള്‍

കാസര്‍കോട്: ജില്ലയിലെ സുന്നി പ്രാസ്ഥാനിക നേതൃത്വം ഒന്നായി സംഗമിക്കുന്ന സാദരം സഅദിയ്യ ലീഡേഴ്‌സ് ഗ്രാന്റ് അസംബ്ലി ഏപ്രില്‍ 30ന് ദേളി സഅദാബാദിലെ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ മുശാവറയും മജ്‌ലിസുസ്സഅദിയ്യീന്‍ ജില്ലാകമ്മിറ്റിയും കേരള മുസ്ലിം ജമാഅത്തിന്റെയും എസ് വൈ എസിന്റെയും ജില്ലാ സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളും എസ് എസ് എഫ് ജില്ലാ ഡിവിഷന്‍, സെക്ടര്‍ ഭാരവാഹികളും എസ് ജെ എം, എസ് എം എ എന്നീ സംഘടനകളുടെ ജില്ലാ റെയ്ഞ്ച്, മേഖലാ ഭാരവാഹികളും ഐ പി എഫ് റീജ്യണല്‍ ചാപ്റ്റര്‍ ഭാരവാഹികളുമാണ് പ്രതിനിധികള്‍. 


SHARE THIS

Author:

0 التعليقات: