Sunday, 7 April 2019

ലഹരി മുക്ത തലമുറക്ക് മതവിദ്യാഭ്യാസം അനിവാര്യം: ദിനേഷ് എ വി

മഞ്ചേശ്വരം: ആധുനിക സമുഹം മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും അടിമകളായി മാറുന്ന നവ കാലഘട്ടത്തില്‍ ലഹരി മുക്ത തലമുറക്ക് മതവിദ്യാഭ്യാസം  അനിവര്യമെന്ന് മഞ്ചേശ്വരം സിഐ എ വി ദിനേഷ് അഭിപ്രയപ്പെട്ടു. സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ മഞ്ചേശ്വരം റെയിഞ്ച് സംഘടിപ്പിച്ച ഗ്രാവറ്റിസ് 19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിനാല ദാറു നജാത്ത് എജ്യുകേഷണല്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ സിദ്ധിഖ് അഹ്‌സനി കടംബാര്‍ അദ്ധ്യക്ഷത വഹിച്ചു. അശ്‌റഫ് സഅദി ആരിക്കാടി ആമുഖപ്രഭാഷണവും ലത്തീഫ് മുസ്ലിയാര്‍ മെഗ്രാല്‍ സന്ദേശ പ്രഭാഷണവും നടത്തി. 17 മദ്‌റസകളില്‍ നിന്നായി 200 ഓളം പ്രതിഭകള്‍ സംബന്ധിച്ചു.

സമാപന സംഗമം ഹനീഫ് സഖാഫി ആനകല്ലിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.ഹമീദ് മദനി മച്ചംമ്പാടി ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ അഡ്വ: മുഹിനുദ്ധീന്‍ സഖാഫി മുദസീര്‍ മഞ്ചേശ്വരം മെയ്തീന്‍ മുഡംബെയില്‍, അഹ്മദ് സഅദി,  നൗഷാദ് മുസ്ലിയാര്‍, ആശീഖ് സഖാഫി, ഹനീഫ് മദനി പൊസോട്ട,് ജുനൈദ് സഅദി, നിഷാദ് സഖാഫി, ശെബീര്‍ അസ്ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാല അവാര്‍ഡ് ദാനവും അബുബക്കര്‍ മഹ്മുദ് മദനി എന്നിവര്‍ സമ്മാന ധാനവും നല്‍ക്കി ഹുസൈന്‍ മുസ്ലിയാര്‍ ഉദ്യവരം സ്വാഗതവും ജഹ്ഫര്‍ സഖാഫി ആദൂര്‍ നന്ദിയും പറഞ്ഞു



SHARE THIS

Author:

0 التعليقات: