Tuesday, 2 April 2019

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച്ച

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 ന് കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും.

വൈകുന്നേരം 5:30 ന് നടക്കുന്ന മഹ്‌ളറത്തുല്‍ ബദരിയ്യയ്ക്ക് സഈദ് സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കും. അബൂബക്കര്‍ കാമില്‍ സഖാഫി അന്നടുക്ക അനുസ്മരണ പ്രഭാഷണം നടത്തും. സുലൈമാന്‍ സഖാഫി ദേശാങ്കുളം അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും.

അബ്ദുല്‍ സലാം സഅദി, അബ്ദുല്‍ റസ്സാഖ് സഖാഫി, സ്വാലിഹ് ജൗഹരി ഗട്ടമനേ, അബ്ദുള്ള മുസ്ലിയാര്‍, കരീം മുസ്ലിയാര്‍, നൗഷാദ് മൈമനി, ഔഫ് ഹാജി, അബൂബക്കര്‍ഹാജി, ഏ.കെ കമ്പാര്‍, കെ.ബി.എം അബ്ദുള്ള കുഞ്ഞി ഹാജി,ബി.കെ മൊയ്തു ഹാജി, ആഷിഖ് കോട്ടക്കുന്ന്, സിറാജ് കെ.കെ, കരീം മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

SHARE THIS

Author:

0 التعليقات: