Friday, 12 April 2019

മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം. ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസല്‍' പുരസ്‌കാരം മോദിക്കു നല്‍കുന്നത്. മോദിക്ക് പുരസ്‌കാരം നല്‍കുന്നതിനുള്ള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുടിന്‍ ഒപ്പുവച്ചു.

ഈമാസം ഇത് രണ്ടാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ് മോദിക്കു ലഭിക്കുന്നത്. അടുത്തിടെ യു എ ഇയിലെ സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു.



SHARE THIS

Author:

0 التعليقات: