Sunday, 21 April 2019

ഇരട്ട പാതകള്‍ക്കിടയില്‍ കുടുങ്ങിയതാണ് ഉമ്മയുടെയും മകന്റെയും മരണത്തിനിടയാക്കിയത്

മൊഗ്രാല്‍. ഇന്നലെ രാത്രി എട്ട് മണിയോടെ മൊഗ്രാല്‍ നാങ്കി സ്രാമ്പി പള്ളിയുടെ സമീപത്തുണ്ടായ ട്രെയിനിടിച്ചുള്ള  ഉമ്മയുടെയും മകന്‌ടെയും  മരണം നാടിനെ കണ്ണീരിലാഴ്ത്തി.

മൊഗ്രാല്‍ മൈമൂണ്‍  നഗറിലെ ബന്ധുവീട്ടില്‍ നിന്ന് നാങ്കിയിലെ സ്വന്തം വസതിയിലേക്ക് മടങ്ങവേയാണ് നാങ്കിയിലെ അലിയുടെ ഭാര്യ സുഹൈറ (28) മകന്‍ സഹബാദ് (5) എന്നിവര്‍  ഇരട്ടപ്പാതകള്‍ക്കിടയില്‍ പെട്ട് ട്രെയിന്‍തട്ടി മരിച്ചത്. ഒരു പാളം മുറിച്ചുകടക്കവേ ഇരു  ഭാഗത്തു നിന്നും ട്രെയിന്‍ വന്നതാണ് അപകടത്തിന് കാരണമായത്. ഈ സ്ഥലത്ത് ഇരട്ടപ്പാത നടുവില്‍ നില്‍ക്കാനുള്ള സൗകര്യമില്ല. എന്ത് ചെയ്യണമെന്നറിയാതെ ഉ മ്മയുടെയും മകന്‌ടെയും  വെപ്രാളമാണ് മരണത്തിനിടയാക്കിയത്. 

മകന്‍ ട്രെയിന്‍ വരുന്നതുകണ്ട് പാലം മുറിച്ചുകടക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉമ്മ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതാണ് രണ്ടുപേരെയും ട്രെയിന്‍ തട്ടി തെറിപ്പിച്ചത്.സുഹൈറ മൈമൂന്  നഗറിലെ അബ്ബാസ് സുബൈദ ദമ്പതികളുടെ മകളാണ്. സഹസാദ് നാങ്കി അംഗന്‍വാടിയിലെ വിദ്യാര്‍ത്ഥിയാണ്. 

ഇരട്ടപ്പാത വന്നതോടുകൂടി മൊഗ്രാലില്‍ ട്രെയിനിടിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. കോട്ടയിലെ ഇദ്ദീന്‍, ദേശീയ വേദി പ്രവര്‍ത്തകന്‍ എം പി എ  റഹ്മാന്‍,  മുഹമ്മദിന്റെ
 മകന്‍ സത്താര്‍ എന്നിവരാണ് നേരത്തെ മരിച്ചവര്‍. ഇരുവരുടെയും  മയ്യത്തു ഉച്ചയ്ക്കുശേഷം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.



SHARE THIS

Author:

0 التعليقات: