Wednesday, 3 April 2019

മുഹിമ്മാത്ത് സമ്മേളനം; മുമ്പേ നടന്ന മഹത്തുക്കളുടെ മഖ്ബറയില്‍ വെള്ളിയാഴ്ച സിയാറത്ത്

പുത്തിഗെ: മുഹിമ്മാത്ത് സമ്മേളനത്തിനും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറകിനും ഇനി ഒരാഴ്ച. സമ്മേളനത്തിന് മുന്നോടിയായി ഏപ്രില്‍ 5ന് വെള്ളിയാഴ്ച മുഹിമ്മാത്തിന് വെളിച്ചമേകി മുമ്പേ നടന്ന് നീങ്ങിയ പണ്ഡിത മഹത്തുക്കളുടെ മഖ്ബറകളില്‍ പ്രവര്‍ത്തകര്‍ കൂട്ട സിയാറത്ത് നടത്തും.

ജില്ലയില്‍  ഇസ്ലമിന്റെ വെളിച്ചമെത്തിച്ച മാലിക് ദീനാര്‍ മഖാമിന് പുറമെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയവരുടെ അന്ത്യ വിശ്രമ കേന്ദ്രങ്ങളിലും വെള്ളിയാഴ്ച കൂട്ട് പ്രാര്‍ത്ഥന നടത്തും.


എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. തളങ്കര മാലിക് ദീനാര്‍, ഇച്ചിലങ്കോട്, സഅദിയ നൂറുല്‍ ഉലമ മഖാം, പഴയകടപ്പുറം അലമ്പാടി ഉസ്താദ് മഖാം, പൊസോട്ട് തങ്ങള്‍ മഖാം, മൈമൂന്‍ നഗറില്‍ സി അബ്ദുല്ല മുസ്ലിയാരുടെ മഖ്ബറ, യുസുഫ് ഹാജി മഖ്ബറ, ഇസ്സുദ്ദീന്‍ സഖാഫി, പയോട്ട തങ്ങള്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍,എന്‍ എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ സിയാറത്തുകള്‍ നടക്കും.


സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് ഐദറൂസി മൊഗ്രാല്‍, ഹാഫിള് സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, സയ്യിദ് അഹ്മദുല്‍ കബീര്‍  ജമലുല്ലെലി തങ്ങള്‍, സയ്യിദ് മുഹമ്മദ് മൗലാ ജമലുല്ലെലി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഹുസൈന്‍ അല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ എന്നി സാദാത്തുക്കളും പണ്ഡിതനന്മാരും വിവിദ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കും

SHARE THIS

Author:

0 التعليقات: