Monday, 15 April 2019

ആയിരങ്ങളുടെ ആനന്ദ നിറവില്‍ ത്വാഹിര്‍ തങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി

പുത്തിഗെ:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  കേന്ദ്ര  മുശാവറ അംഗവും, എസ്.വൈ.എസ് സംസഥാന ട്രഷററും പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍  എജ്യുക്കേഷന്‍  സെന്റര്‍ ശില്‍പിയുമായിരുന്ന മര്‍ഹൂം സയ്യിദ്  ത്വാഹിറുല്‍  അഹ്ദല്‍ തങ്ങളുടെ സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍  ഫോറം (ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളുടെ  കൂട്ടായ്മ) നല്‍കിയ അവാര്‍ഡ് ആയിരങ്ങളുടെ ആനന്ദ നിറവില്‍  വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിയും എം അന്തുഞ്ഞി മൊഗറും ഏറ്റു വാങ്ങി. 

മുഹിമ്മാത്തില്‍ നടന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി  കാന്തപുരം എ.പി  അബൂബക്കര്‍ മുസ്‌ലിയാറാണ് അവാര്‍ഡ് നല്‍കിയത്. 

പരിപാടില്‍ അലിക്കുഞ്ഞി ഉസ്താദ്, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു



SHARE THIS

Author:

0 التعليقات: