Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: സമസ്ത കേന്ദ്ര മുശാവറ അംഗവും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയുമായിരുന്ന 13ാം ഉറൂസ് മുബാറകിന്റെ പ്രഥമ ദിനമായ ഇന്ന് ഖത്മുല്‍ ഖുര്‍ആനിന്റെ വരിഷ്ട വരികളാല്‍ ഉറൂസ് നഗരി ആത്മ ഹര്‍ഷംപൂണ്ടു. കേരള- കര്‍ണാടകയില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും മുഹിമ്മാത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. 

ഉച്ചക്ക് ജുമുഅ നിസ്‌കരത്തിന് ശേഷം ആരംഭിച്ച ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. 

ജുമുഅക്ക് ശേഷം നടന്ന അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ളിയാഹുല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ആമുഖ പ്രഭാഷണം നടത്തി. റഷീദ് മാസ്റ്റര്‍ നരിക്കോട് ഉദ്‌ബോധനം നടത്തി


വൈകുന്നേരം 4 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ത്വാഹ തങ്ങള്‍ തളീക്കര ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.  
Leave A Reply