Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: വിശുദ്ധ ഇസ്ലാമിന്റെ ആശയങ്ങളെ വികലമാക്കി ചിത്രീകരിക്കുന്ന നവീന വാദികള്‍ ആവിഷ്‌കരിക്കുന്ന ആശയങ്ങളെ നവോത്ഥാനമായി കാണാന്‍ കഴിയില്ലെന്ന് മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പറഞ്ഞു. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പാരമ്പര്യത്തെ സ്വീകരിച്ച സാദാത്തീങ്ങളും സുന്നി പണ്ഡിതന്മാരുമാണ് യാഥാര്‍ത നവോത്ഥാനമുണ്ടാക്കിയതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ത്വാഹിര്‍ തങ്ങളുടെ ശിഷ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എസ് പി ഹംസ സഖാഫി ബണ്ടുവാല്‍ അധ്യക്ഷത വഹിച്ചു. എസ് എച്ച് എ തങ്ങള്‍ ചൗക്കി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കൂളിമാട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, കെ എച്ച് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ചൂരി ഹംസ സഖാഫി, മളി ഇബ്രാഹിം സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ബാസ് സഖാഫി മണ്ടമ സ്വാഗതവും മൊയ്തു ഹിമമി നന്ദിയും പറഞ്ഞു.


Leave A Reply