Tuesday, 16 April 2019

ആയിരങ്ങള്‍ തബറുക് ഏറ്റ് വാങ്ങി, സനദ് ദാനത്തോടെ മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസിന് പ്രൗഢ സമാപനം

പുത്തിഗെ; പതിനായിരത്തിലേറെ പേര്‍ക്ക് തബറുക് വിതരണം ചെയ്ത് മുഹിമ്മാത്ത് സനദ് ദാന മഹാ സമ്മേളനവും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്കും സമാപിച്ചു.


ഇന്ത്യന് ഗ്രാന്റ് മുഫ്തി  കാന്തപുരം  എ പി അബൂബക്കര് മുസ്ലിയാര് സനദ് ദാനം നടത്തി.  കൂറ്റമ്പാറ  അബ്ദുല് റഹ്മാന് ദാരിമി പ്രഭാഷണം നടത്തി

അലി ബാഫഖി തങ്ങല്‍ കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ അലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ബഷീര്‍ പൂളിക്കൂര്‍ നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: