Monday, 8 April 2019

സ്ട്രയ്റ്റ് ടു വേ -19 സംവാദം ചൊവ്വാഴ്ച മുഹിമ്മാത്തില്‍

പുത്തിഗെ: മുഹിമ്മാത്ത് ശരിഅത്ത് കേളേജ് വിഭാഗം വിദ്യാര്‍ത്ഥി സമാജം ഇശാഅത്തുസ്സുന്ന സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സ്ട്രയ്റ്റ് ടു വേ- 19 സംവാദ വേദി ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കും. 'വിദ്യാര്‍ത്ഥി നിലപാടുകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന സംവാദ സദസ്സില്‍ ലഹരി, മൊബൈല്‍ ഫോണ്‍, പഠന രീതികള്‍ തുടങ്ങിയ ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ചയാകും. വിദ്യാര്‍ത്ഥികള്‍ ആധുനിക കാലത്തോട് അവരുടെ നിലപാടുകളെ കുറിച്ച് സംവദിക്കാനുള്ള പരിശീലന കളരി കൂടിയാണിത്. 

മുഹിമ്മാത്ത് സ്‌കൂള്‍ ഓഫ് ദഅ്‌വ, ജൂനിയര്‍ ശരിഅത്ത്, തഹ്ഫീളുല്‍ ഖുര്‍ആന്‍, ദാറുല്‍ ഹബീബ്, ദാറു സില്‍വാന്‍, ദാറുല്‍ ഇസ്സാന്‍ എന്നി വിവിദ സ്ഥാപനങ്ങളെ പ്രതിനിധികരിച്ച് വിദ്യാര്‍ത്ഥികള്‍ സംവാദത്തില്‍ സംബന്ധിക്കും.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യും. സുഹൈല്‍ സുറൈജി, ഹസന്‍ ഹിമമി സഖാഫി, ശഹീദ് ഹിമമി എന്നിവര്‍ മോഡറേറ്റര്‍മാരാകും.

SHARE THIS

Author:

0 التعليقات: