Monday, 15 April 2019

അസഹിഷ്ണുത മത പണ്ഡിതരുടെ മുദ്രയല്ല- ബേക്കല്‍ ഉസ്താദ്

പുത്തിഗെ: നന്മയും ധര്‍മ്മവും സമൂഹത്തിന് പടിപ്പിച്ച്‌കൊടുക്കേണ്ട പണ്ഡിതന്മാര്‍ അസഹിഷ്ണുത വെച്ച് നടക്കുന്നത് പണ്ഡിതോചിതമല്ലെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും കര്‍ണാക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ പറഞ്ഞു.


ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ജീവിത രീതി സഹിഷ്ണുതയിലൂന്നിയതായിരുന്നുവെന്ന് ബേക്കല്‍ ഉസ്താദ് കൂട്ടിച്ചേര്‍ത്തു.  


മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറകിന്റെ സമാപന സനദ് ദാന സമ്മേളനത്തില്‍ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

SHARE THIS

Author:

0 التعليقات: