Friday, 12 April 2019

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്മാരക അവാര്‍ഡ് ഏപ്രില്‍ 15ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സമ്മാനിക്കും

പുത്തിഗെ:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  കേന്ദ്ര  മുശാവറ അംഗവും, എസ്.വൈ.എസ് സംസഥാന ട്രഷററും പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍  എജ്യുക്കേഷന്‍  സെന്റര്‍ ശില്‍പിയുമായിരുന്ന    മര്‍ഹൂം സയ്യിദ്  ത്വാഹിറുല്‍  അഹ്ദല്‍ തങ്ങളുടെ  സ്മരണക്കായി മാലിക്ദീനാര്‍ കള്‍ച്ചറല്‍  ഫോറം (ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളുടെ  കൂട്ടായ്മ) നല്‍കുന്ന പ്രഥമ അവാര്‍ഡിന്റെ സമര്‍പ്പണം ഏപ്രില്‍ 15ന് മുഹിമ്മാത്ത് നഗറില്‍  നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സയ്യിദ് ത്വാഹിറുല്‍  അഹ്ദല്‍ പതിമൂന്നാമത് ഉറൂസ് മുബാറകിന്റെ സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി  കാന്തപുരം എ.പി  അബൂബക്കര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് ജേതാക്കളായ വൈ .എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിക്കും, എം അന്തുഞ്ഞി  മൊഗറിനും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

മാലിക്ദീനാര്‍  കള്‍ച്ചറല്‍  ഫോറം  ഭാരവാഹികളായ ബഷീര്‍  കുമ്പോല്‍ (ഷാര്‍ജ),ഹമീദ്  മദനി (ഒമാന്‍),ഖാലിദ്  മായിപ്പാടി(ദുബായ്),ഹസ്സന്‍  മുസ്‌ലിയാര്‍ ഖാദിമുല്‍ മര്‍കസ്(സൗദി  അറേബ്യാ ) തുടങ്ങിയവര്‍ ചടങ്ങില്‍  സംബന്ധിക്കും.   


മുഹിമ്മാത്ത്  ശരീഅത്ത്  കോളേജില്‍ 22  വര്‍ഷമായി സേവനം ചെയ്ത് വരുന്ന അബ്ദുല്‍  റഹ്മാന്‍ അഹ്‌സനി നിലവില്‍ സമസ്ത  മഞ്ചേശ്വരം  താലൂക്ക് സെക്രട്ടറിയാണ്. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി ജോയിന്‍ സെക്രട്ടറിയായി സേവനം  ചെയ്ത് വരുന്ന എം.അന്തുഞ്ഞി  മൊഗര്‍ സുന്നി  മാനേജ്‌മെന്റ് ജില്ലാ സെക്രട്ടറിയായിരുന്നു.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കൂടെ  പ്രവര്‍ത്തിക്കുകയും തങ്ങളുടെ കര്‍മ്മ ഭൂമിയായ മുഹിമ്മാത്തിന്റെയും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും മികച്ച സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തവരില്‍  നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷാ വര്‍ഷം നല്‍കുന്നതാണ്  ഈ  അവാര്‍ഡ്.

SHARE THIS

Author:

0 التعليقات: