Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: സമസ്ത കേന്ദ്ര മുശാവ അംഗവും മുഹിമ്മാത്ത് സ്ഥപനങ്ങളുടെ ശില്‍പ്പിയുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറക് മുഹിമ്മാക്ക് സനദ് ദാന സമ്മേളത്തോടനുബന്ധിച്ച് സ്വാഗത സംഘ പ്രചര സമിതി ജില്ലയില്‍ സംഘടിപ്പിക്കുന്ന  ഉണര്‍ത്തു യാത്ര 8,9,10 തിയ്യതികളില്‍ നടക്കും. എസ് എസ് എഫ് ജില്ലാ അധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ജാഥാ നായകനും അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ കോഡിനേറ്ററുമാണ്.

രാവിലെ 9 മണിക്ക് നടക്കുന്ന മുഹിമ്മാത്ത് മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്യും.  ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജാഥ നായകന് പതാക കൈമാറും. ഹാരിസ് ഹിമമി പരപ്പ, യൂസുഫ് സഖാഫി കനിയാല, ഫാറുഖ് സഖാഫി കര, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അശ്‌റഫ് ഹിമമി ഉളുവാര്‍, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, സഫുവാന്‍ ഹിമമി ആദൂര്‍, അശ്‌റഫ് ഹിമമി ശേണി, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. 

യാത്ര പ്രഥമ ദിവസം സീതാംഗോളി, കുമ്പള, മള്ഹര്‍, മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കെതുമ്പാടി, പാവൂര്‍, മിയാപ്പദവ്, മൊര്‍ത്തണ, മജിര്‍പള്ള, ബാക്രബയല്‍, പൈവള്ളിഗെ, തുടങ്ങിയ സ്ഥലങ്ങളില്‍ പര്യാടനം നടത്തി രാത്രി പെര്‍മുദയില്‍ സമാപിക്കും. 

രണ്ടാം ദിവസം രാവിലെ 9 മണിക്ക് പെര്‍ളയില്‍ നിന്നാരംഭിച്ച് ബദിഡുക്ക, മാര്‍പ്പിനടുക്ക, നാരമ്പാടി, മുള്ളേരിയ, ആദൂര്‍, പള്ളങ്കോട്, ബന്തടുക്ക, പാണത്തൂര്‍, പരപ്പ, കുന്നുങ്കൈ, ചീമേനിസ,ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, എന്നി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉടുമ്പന്തലയില്‍ സമാപിക്കും. 

സമാപന ദിവസം പടന്നയില്‍ നിന്നാരംഭിക്കും. പിന്നീട് മാവിലാ കടപ്പുറം, നിലേശ്വരം, കാഞ്ഞങ്ങാട്, പൂച്ചക്കാട്, ബേക്കല്‍, ഉദുമ, മേല്‍പ്പറമ്പ്, ചട്ടഞ്ചാല്‍, ചെര്‍ക്കള, കാസര്‍കോട്, തളങ്കര, ഉളിയത്തടുക്ക, ചൗക്കി, മൊഗ്രാല്‍ പുത്തൂര്‍, എന്നിവിടങ്ങളില്‍ പര്യാടനം നടത്തി മൊഗ്രാലില്‍ സമാപിക്കും.


Leave A Reply