Monday, 8 April 2019

ചര്‍ച്ചകള്‍ക്ക് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി നേതൃത്വം നല്‍കും ഇശാഅത്തുസ്സുന്ന സംഘടിപ്പിക്കുന്ന 'നമ്മുടെ പ്രസ്ഥാനം' ചര്‍ച്ചാവേദി ഇന്ന്

പുത്തിഗെ: മുഹിമ്മാത്ത് ശരീഅത്ത് കോളേജ് വിഭാഗം വിദ്യാര്‍ത്ഥി സമാജം ഇശാഅത്തുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'നമ്മുടെ പ്രസ്ഥാനം' ചര്‍ച്ചാവേദി ഇന്ന് രാത്രി ഒമ്പതുമണിക്ക് മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കും.

നവതലമുറക്ക് പ്രസ്ഥാനത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും അവബോധവും നല്‍കി മാതൃകയാര്‍ന്ന യുവതലമുറയെ സൃഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അഹ് ലുസ്സുന്നയുടെ കര്‍മ്മഗോദയില്‍ സജീവ സാന്നിധ്യവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗവും ഓള്‍ ഇന്ത്യാ ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് മെമ്പറും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയുമായ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ചര്‍ച്ചാ വേദിക്ക് നേതൃത്വം നല്‍കും. 

മുഖാമുഖം രൂപത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത സംശയങ്ങള്‍ നിവാരണം ചെയ്യും. വൈ.എം. അബ്ദുര്‍റഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്യും. ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, സലാം അഹ്‌സനി, കുഞ്ഞി മുഹമ്മദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിക്കും. 

ഹസന്‍ ഹിമമി സഖാഫി അറന്തോട് കീനോട്ട് അവതരിപ്പിക്കും. മുഹമ്മദ് മസ്ഊദ് സ്വാഗതവും  അബ്ദുല്‍ നാഫി നന്ദിയും പറയും. 


SHARE THIS

Author:

0 التعليقات: