Tuesday, 9 April 2019

ഉണര്‍ത്തു യാത്രക്ക് ഉടുമ്പുന്തലയില്‍ ഉജ്ജ്വല സ്വീകരണം

പുത്തിഗെ: സമസ്ത കേന്ദ്ര മുശാവ അംഗവും മുഹിമ്മാത്ത് സ്ഥപനങ്ങളുടെ ശില്‍പ്പിയുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളത്തോടനുബന്ധിച്ച് സ്വാഗത സംഘ പ്രചര സമിതി ജില്ലയില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു യാത്രക്ക് ഉടുമ്പുന്തലയില്‍ ഉജ്ജ്വല സ്വീകരണം. 


ഇന്ന് പെര്‍ളയില്‍ നിന്നാരംഭിച്ച യാത്ര രാത്രിയോടെ ഉടുമ്പുന്തലയില്‍ സമാപിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഉണര്‍ത്തു യാത്രാ സംഗത്തെ ഉടുമ്പുന്തലയിലേക്ക് ആനയിച്ചത്. 


ഉടുമ്പുന്തല നൂറുല്‍ ഉലമ മെമ്മോറിയല്‍ സുന്നി സെന്റര്‍റില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വദകത്തുള്ളയുടെ അധ്യക്ഷതയില്‍ ഹാരിസ് ഹിമമി പരപ്പ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടരി ശഖീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട്, എസ് വൈ എസ് തൃക്കരിപ്പൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി നൗഷാദ് മാസ്റ്റര്‍, ശാഫി ബീരിച്ചേരി, അബ്ദുല്‍ അസീസ് ഹിമമി ഗോസഡ, ഫാറുഖ് സഖാഫി കര, അഷ്‌റഫ് ഹിമമി, സഫുവാന്‍ ഹിമമി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ഉമൈര്‍ ഹിമമി സഖാഫി പ്രസംഗിച്ചു.

SHARE THIS

Author:

0 التعليقات: