Tuesday, 9 April 2019

പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പ്രവാസികള്‍ മനക്കരുത്താര്‍ജ്ജിക്കണം -കുമ്പോല്‍ തങ്ങള്‍

പുത്തിഗെ:പ്രവാസലോകത്തും പിന്നീട് സ്വദേശത്തും ഉണ്ടാകുന്ന പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പ്രവാസികള്‍ മനക്കരുത്താര്‍ജ്ജിക്കണമെന്ന് കുമ്പോല്‍ കെ. എസ്.ആറ്റക്കോയ തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. 

ഗള്‍ഫ് മേഖലകളില്‍ നിരന്തരം നിയമങ്ങള്‍ മാറിവരികയാണ്. വേതനങ്ങള്‍ കുറയുകയും ചിലവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലപ്പോഴും ശൂന്യമായ കൈകളോടെയാണ് പ്രവാസികള്‍ നാട്ടിലെത്തുന്നത്. ഇത്തരം പരീക്ഷണങ്ങളെ അതിജീവിക്കാന്‍
മനക്കരുത്തും കൂടെ സാമ്പത്തിക ആസൂത്രണവും പ്രവാസികളിലുണ്ടാവണം.

ഏപ്രില്‍ 12 മുതല്‍ 15 വരെ നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവാസി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.


ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ സിയാറത്തിന് നേതൃത്വം നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ പ്രാര്‍ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷത വഹിച്ചു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ശാഫി ബാഖവി ചാലിയം, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുള്ള മുസ്ലിയാര്‍ ബായാര്‍, അബ്ദുല്‍ സലാം മുസാലിയാര്‍, വി പി അബ്ദുല്ല ഫൈസി, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി പ്രസംഗിച്ചു.

അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: