Friday, 12 April 2019

ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് പതാക ഉയര്‍ന്നു; തിങ്കളാഴ്ച സമാപിക്കും

പുത്തിഗെ: സമസ്ത കേന്ദ്ര മുശാവറ അംഗവും മുഹിമ്മാത്ത്സ്ഥാപനങ്ങളുടെ ശില്‍പിയുമായ
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13-ാമത് ഉറൂസ് മുബാറക്കിനുൂം മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിനും തുടക്കം കുറിച്ച് പതാക ഉയര്‍ന്നു. തിങ്കളാഴ്ച സമാപിക്കും.

രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി,  വൈ.എം. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കരീം സഅദി ഏണിയാടി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. 

ജുമുഅക്കു ശേഷം നടക്കുന്ന അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും. വൈകിട്ട് നാലിനു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി മള്ഹര്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 


രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണ വേദിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് പ്രാര്‍ഥന നടത്തും. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.



SHARE THIS

Author:

0 التعليقات: