ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപനവും മുഹിമ്മാത്ത് സനദ് ദാനവും തിങ്കളാഴ്ച

പുത്തിഗെ: സമസ്ത കേന്ദ്ര മുശാവറ അംഗവും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പിയുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13-ാമത് ഉറൂസ് മുബാറക്കിന്റെ സമാപനവും മുഹിമ്മാത്ത് സനദ് ദാനവും തിങ്കളാഴ്ച നടക്കും.


തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സ്ഥാനവസ്ത്ര വിതരണംചെയ്യും. 81 പേര്‍ക്ക് ഹിമമി ബിരുദവും 11 ഹാഫിളീങ്ങള്‍ക്കും സനദ് നല്‍കും. 
തുടര്‍ന്ന് നടക്കുന്ന ദഅ്‌വത്ത് മീറ്റില്‍ അബ്ദുല്‍ അസീസ് ഹൈദ്രൂസി പ്രാര്‍ഥന നടത്തും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി ഉദ്ഘാടനം ചെയ്യും. ശഫീഖ് ബുഖാരി കാന്തപുരം വിഷയാവതരണം നടത്തും. സി എന്‍ ജ്അ്ഫര്‍ സ്വാഗതം പറയും. 

ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ ദുആക്ക് സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ എണ്‍മൂര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന സവാനിഹേ അഹ്ദല്‍ സദസ്സിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി തങ്ങള്‍ ചൂരി നേതൃത്വം നല്‍കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉത്‌ബോധനം നടത്തും. സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. 

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സനദ് ദാന സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. ഇബ്‌റാഹിം മുസ്ലിയാര്‍ ബേക്കല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി അബൂക്കര്‍ മുസ്ലിയാര്‍ പട്ടുവം, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സി ടി എം തങ്ങള്‍ മന്‍ശഅ്, സി കെ. റാശിദ് ബുഖാരി അബ്ദുറശീദ് സൈനി കക്കിഞ്ച തുടങ്ങിയവര്‍ പ്രസംഗിക്കും. കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറയും. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍