Sunday, 14 April 2019

ത്വാഹിര്‍ തങ്ങള്‍ ഉറൂസ്; ഇശല്‍ വിരുന്ന് ഇന്ന്; രാത്രി നൗഫല്‍ സഖാഫി പ്രഭാഷണം നടത്തും

പുത്തിഗെ; സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം ഇശല്‍ വിരുന്ന് നടക്കും. 

വൈകിട്ട് നാലിന് എസ് എച്ച് എ തങ്ങള്‍ ആദൂര്‍ പന്നിപ്പാറ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജാഫര്‍ സ്വാദിഖ് ആവളം ഉദ്ഘാടനം ചെയ്യും. 


രാത്രി നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര പ്രാര്‍ഥന നടത്തും. ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. ഹാഫിള് സയ്യിദ് ഫഖ് റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

SHARE THIS

Author:

0 التعليقات: