Saturday, 13 April 2019

തിന്മ തടയുന്ന യുവസമൂഹം വളര്‍ന്നുവരണം -പേരോട്

മുഹിമ്മാത്ത് നഗര്‍: തിന്മകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന യുവസമൂഹം വളര്‍ന്നുവരണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു. 

അനാചാരങ്ങളെ നഖശിഖാന്തം എതിര്‍ക്കാനുള്ള നെഞ്ചുറപ്പ് മഹല്ലുകമ്മിറ്റികള്‍ക്ക് ഉണ്ടാകണമെന്നും വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ആര്‍ഭാടങ്ങളും അനാചാരങ്ങളും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍തങ്ങളുടെ 13-ാമത് ഉറൂസ് പരിപാടിയിലെ മതപ്രഭാഷണ വേദിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് പ്രാര്‍ഥന നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 


ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കു മജ്‌ലിസുറാത്തീബ് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി ഫറോഖിന്റെ പ്രാര്‍ഥനയോടെ തുടക്കമാവും. അബ്ദുര്‍റഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംപാടി ഉത്‌ബോധനം നടത്തും. 

രാത്രി ഏഴിന് നടക്കു മതപ്രഭാഷണം അബ്ദുല്‍ ഗഫൂര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലാുദ്ദീന്‍് സഅദി അല്‍ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹിം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. 


SHARE THIS

Author:

0 التعليقات: