Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: ഇന്ത്യയിലെ നവോത്ഥാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രവാചക കുടുംബമായ സയ്യിദുമാരാണെന്നും അവര്‍ ഉണ്ടാക്കിയെടുത്ത നവോത്ഥാനമാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രകാശിച്ചുനില്‍ക്കുന്നതെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. 

നവീന ആശയങ്ങളുടെ ആവിഷ്‌കാരങ്ങളെ നവോത്ഥാനമായി ചിത്രീകരിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും കാന്തപുരം കുറ്റപ്പെടുത്തി. 

പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി പ്രസവാനന്തര ശുശ്രൂഷാ വാര്‍ഡ് നവീകരണം ഉദ്ഘാടനവും കാന്തപുരം നിര്‍വഹിച്ചു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളോടൊപ്പം കൂടെ പ്രവര്‍ത്തിച്ച എം. അന്തുഞ്ഞി മൊഗറിനെയും അബ്ദുര്‍റഹ്മാന്‍ അഹ്‌സനിയെയും മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചു. 


സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 73 ഹിമമികള്‍ക്കും 7 ഹാഫിളുകള്‍ക്കും സനദ് ദാനം കാന്തപുരം എപി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. 



ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ.സി. റോഡ്, സൈതാലി കാസിമി, റാശിദ് ബുഖാരി പ്രസംഗിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ബുഖാരി തങ്ങള്‍, സയ്യിദ് ശഹീര്‍ തങ്ങള്‍ മള്ഹര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, അബ്ബാ്‌സ് മുസ്ലിയാര്‍ മഞ്ഞനാടി, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ബെള്ളിപപാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു. 
പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ പരിപാടി സമാപിച്ചു. 




Leave A Reply