Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: സമസ്ത കേന്ദ്ര മുശാവ അംഗവും മുഹിമ്മാത്ത് സ്ഥപനങ്ങളുടെ ശില്‍പ്പിയുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളത്തോടനുബന്ധിച്ച് സ്വാഗത സംഘ പ്രചര സമിതി ജില്ലയില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു യാത്രക്ക് ആവേശോജ്വല തുടക്കം. 

രാവിലെ നടന്ന മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കി.
 മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജാഥാ കോര്‍ഡിനേറ്റര്‍  അബ്ദുറഹീം സഖാഫി ചിപ്പാറിന് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പതാക കൈമാറി. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍് അഹ്‌സനി, ഹാരിസ് ഹിമമി പരപ്പ, യൂസുഫ് സഖാഫി കനിയാല, ഫാറുഖ് സഖാഫി കര, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഉമര്‍ മദനി കനിയാല, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, അശ്‌റഫ് ഹിമമി ഉളുവാര്‍, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, സഫുവാന്‍ ഹിമമി ആദൂര്‍, അശ്‌റഫ് ഹിമമി ശേണി, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ഫാറൂഖ് കുബനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


യാത്ര പ്രഥമ ദിവസമായ ഇന്ന് സീതാംഗോളി, കുമ്പള, മള്ഹര്‍, മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കെതുമ്പാടി, പാവൂര്‍, മിയാപ്പദവ്, മൊര്‍ത്തണ, മജിര്‍പള്ള, ബാക്രബയല്‍, പൈവള്ളിഗെ, തുടങ്ങിയ സ്ഥലങ്ങളില്‍ പര്യാടനം നടത്തി രാത്രി പെര്‍മുദയില്‍ സമാപിക്കും. 


പടം.......

മുഹിമ്മാത്ത് ഉണര്‍ത്തുയാത്രക്ക് തുടക്കം കുറിച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ജാഥാ കോര്‍ഡിനേറ്റര്‍ അബ്ദുര്‍റഹീം സഖാഫി ചിപ്പാറിന് പതാക കൈമാറുന്നു

Leave A Reply