
അതിനിടെ, ശ്രീലങ്കയിലെ സ്ഫോടന പരമ്പര ന്യൂസിലാന്‍ഡില്‍ പള്ളികളിലുണ്ടായ സ്ഫോടന പരമ്പരക്കുള്ള പ്രതികാരമാണെന്ന് ശ്രീലങ്ക ആരോപിച്ചു. ശ്രീലങ്കയിലെ പ്രാദേശികമായ രണ്ട് തീവ്രവാദ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും ശ്രീലങ്കന്‍ ജൂനിയര്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജയവര്‍ധനെ പാര്‍ലിമെന്റില്‍ വ്യക്തമാക്കി.
ശ്രീലങ്കയില്‍ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പലതും ഇന്ന് സംസ്കരിച്ചു. ഞായറാഴ്ച ഈസ്റ്റര്‍ പ്രാര്‍ഥന നടക്കുന്നതിനിടെയാണ് കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും മറ്റു രണ്ടിടങ്ങളിലും സ്ഫോടന പരമ്പര ഉണ്ടായത്.
0 التعليقات: