Sunday, 7 April 2019

രാജ്യത്തിന് ഉപകരിക്കുന്ന നീതിമാനായ ഭരണാധികാരികളെ വിജയിപ്പിക്കുക: പഞ്ചിക്കല്‍ തങ്ങള്‍

ബദിയടുക്ക: രാജ്യത്തിന് ഉപകരിക്കുന്ന നീതിമാനായ ഭരണാധികാരികളെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ കഴിയണമെന്ന് സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍. കന്യാന പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ്‌ലിസ് ന് നേതൃത്വം നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി  മുഹമ്മദ് റഫീഖ് സഅദിയുടെ അധ്യക്ഷതയില്‍ സുബൈര്‍ സഖാഫി കുട്ടശ്ശേരി പ്രാര്‍ത്ഥന നടത്തി.  അബ്ദു സലാം സഅദി കോട്ടക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. 

സീതി കുഞ്ഞി മുസ്‌ലിയാര്‍ കന്യാന, അബ്ദുല്ല മുസ്‌ലിയാര്‍ കുംബഡാജെ, കെ.കെ അലി ഹാജി കന്യാന, ഹമീദ് മുസ്‌ലിയാര്‍ തുപ്പക്കല്‍, ജമാല്‍ മലപ്പുറം, മുഹമ്മദ് കുഞ്ഞി ആലങ്കോള്‍, ഹാരിസ് കന്യാന,    തുടങ്ങിയവര്‍ സംബന്ധിച്ചു. എ.കെ സഖാഫി കന്യാന സ്വാഗതവും ഹാഫിള് എന്‍.കെ.എം.ബെളിഞ്ച നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: