Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
ദില്ലി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 'സങ്കല്‍പ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. 'സങ്കല്‍പിത് ഭാരത്  സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.

''2014ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രതീക്ഷകള്‍ കാത്തു. വികസനത്തിന്റെ പേരിലാകും കഴിഞ്ഞ  അഞ്ച് വര്‍ഷം രേഖപ്പെടുത്തപ്പെടുക. 2014ല്‍ ഞങ്ങള്‍ അധികാരത്തിലേറുമ്പോള്‍ ലോകത്തെ പതിനൊന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ'', ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. 

രാജ്യത്തിന്റെ വികസനത്തിനായി 50 പ്രധാന തീരുമാനങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷം സ്വീകരിച്ചതെന്ന് പറയുന്ന ബിജെപി അവ പ്രകടനപത്രികയില്‍ എണ്ണിപ്പറയുന്നു. ആറ് കോടി ആളുകളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന വാഗ്ദാനവുമായാണ് ഇന്നലെ ബിജെപി പ്രചാരണ ഗാനമടക്കം പുറത്തിറക്കിയത്. 

ബിജെപി പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങള്‍ ഇവയാണ്:

2020ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ച് നല്‍കും

 അടുത്ത വര്‍ഷത്തോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.

 ഗ്രാമീണ വികസനത്തിനായി 25 കോടി രൂപ വകയിരുത്തും

 സൗഹൃദപരമായ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും. 

 എല്ലാ ഭൂരേഖകളും ഡിജിറ്റൈസ് ചെയ്യും

 പൗരത്വബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കും. നടപ്പാക്കും.

 60 വയസ്സിന് മുകളിലുള്ള എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും.

 ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധം

 ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും.

Leave A Reply