Thursday, 18 April 2019

പ്രധാനമന്ത്രി വരുന്നതിന് മുമ്പ് സുരക്ഷാ വീഴ്ച, പൊലീസുകാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്ക് തൊട്ടു മുമ്പ് വേദിക്ക് തൊട്ടടുത്ത് ഗുരുതര സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിജയ് സങ്കല്‍പ് റാലിയുടെ വേദിയ്ക്ക് തൊട്ടടുത്താണ് സംഭവം. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. ആര്‍ക്കും പരിക്കില്ല.

കൊല്ലം എ ആര്‍ ക്യാംപില്‍ നിന്ന് എത്തിയ പൊലീസുദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് വെടി പൊട്ടിയത്. ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. 

പ്രധാനമന്ത്രി എത്തുന്നതിന് അല്‍പസമയം മുമ്പാണ് സംഭവം. എങ്ങനെ ഇത് സംഭവിച്ചുവെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

SHARE THIS

Author:

0 التعليقات: