Tuesday, 2 April 2019

സുന്നീ പ്രവര്‍ത്തകന്‍ കട്ടക്കാല്‍ അബൂബക്കര്‍ നിര്യാതനായി

മേല്‍പറമ്പ്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എസ് വൈ എസ് ചെമനാട് സര്‍ക്കിള്‍ സെക്രട്ടറി അബൂബക്കര്‍ ചാത്തങ്കൈ (38) ആണ് മരണപ്പെട്ടത്. വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. 

അബൂബക്കറിന്റെ ആകസ്മികമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പറക്കമുറ്റാത്ത നാല് കുട്ടികളെ തനിച്ചാക്കിയാണ് അബൂബക്കര്‍ യാത്രയായത്. 

അബൂബക്കറിന്റെ ആദ്യ ഭാര്യ കോട്ടിക്കുളത്തെ ജാസ്മിന്‍ ഇരട്ട പ്രസവത്തിനിടെ രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. പിന്നീട് ചട്ടഞ്ചാലിലെ ശാക്കിറയെ രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മക്കളില്ല. അബൂബക്കറിന്റെ ആദ്യ ബന്ധത്തില്‍ ഇരട്ടകുട്ടികളെ കൂടാതെ മറ്റു രണ്ടുമക്കളുണ്ട്.
ചാത്തങ്കൈയിലെ പരേതനായ അബ്ദുര്‍റഹ്മാന്‍-സൈനബ ദമ്പതികളുടെ മകനാണ്. 
മക്കള്‍: ഐനാഫ് (എട്ട്), മുഹമ്മദ് (ആറ്), സഹല്‍ (രണ്ട്), സുഹൈല്‍ (രണ്ട്).  സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അഹ് മദ്, ഹസൈനാര്‍, റഫ്‌സല്‍, ആമിന, ആഇശ, ഹാജറ, ഖദീജ, റംസീന, ഫസീല, ഖൈറുന്നിസ.  മയ്യത്ത്  മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

പരേതന്റെ മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് വീട്ടിലെത്തിയത്. സുന്നീ നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. 


SHARE THIS

Author:

0 التعليقات: